തദ്ദേശസ്വയംഭരണ ദിനാഘോഷം: ജില്ലതല പരിപാടികള്‍ ഇന്ന്

കൊല്ലം: തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്‍റെ ഭാഗമായ ജില്ലതല പരിപാടികള്‍ ശനിയാഴ്ച ജില്ല പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉച്ചക്ക്​ രണ്ട് മുതൽ നടക്കും. 'അധികാരവികേന്ദ്രീരണം കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ സെമിനാറാണ് ആദ്യം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുന്‍ എം.എല്‍.എയും സെന്‍ കമ്മിറ്റി അംഗവുമായ കെ. പ്രകാശ് ബാബു വിഷയാവതരണം നടത്തും. കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമലാല്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, പരവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ ജെ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി ജയദേവി മോഹന്‍, കൊല്ലം റീജനല്‍ ജോയന്‍റ്​ ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ, ടൗണ്‍ പ്ലാനര്‍ എം.വി. ശാരി, എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. മൂന്ന് മുതല്‍ തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല പരിപാടികളുടെ തത്സമയ സംപ്രേഷണം നടക്കും. വൈകീട്ട് 4.30 മുതല്‍ മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക്​ മണ്ണെണ്ണ പെര്‍മിറ്റ്; സംയുക്ത പരിശോധന 27ന് കൊല്ലം: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 27ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. യോഗ്യമായ എല്ലാ വള്ളങ്ങളും ഒമ്പത് തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കി സംയുക്ത പരിശോധനക്ക് വിധേയമാക്കാം. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എൻജിനുകള്‍ക്ക്​ മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല. കോവിഡ്​ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധന കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകൂ. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എൻജിനുകള്‍ പരിശോധനക്ക് ഹാജരാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.