പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല തലയിണ ജങ്​ഷനിൽ അജിത്ത് ഭവനിൽ അജീഷ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയിൽ പുത്തൂർ പെവലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ കഴിഞ്ഞ ദിവസം പുത്തൂർ ഐ.എസ്.എച്ച്.ഒ സുബാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം : അറസ്റ്റിലായ അജീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.