കടയ്ക്കൽ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം

കടയ്ക്കൽ: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഒന്നാംനിലയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ ഓഫിസർ ആക്കിയപ്പോൾ പഴയ സർക്കിൾ ഓഫിസ് പൂർണമായും പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. സ്റ്റേഷൻ കെട്ടിടത്തിൽ സ്ഥലപരിമിതി അനുഭവപ്പെട്ടതിനെ തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന ക്രൈം വിഭാഗം സ്റ്റേഷനോട് ചേർന്നുള്ള പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ കാലപ്പഴക്കം മൂലം കെട്ടിടം പൊളിഞ്ഞുവീഴാൻ തുടങ്ങിയതോടെ ക്രൈം വിഭാഗം വീണ്ടും സ്റ്റേഷനിലേക്ക് തന്നെ മാറ്റി. ഇതോടെ ഇവിടെ സ്ഥലപരിമിതി പ്രശ്നമായി തുടങ്ങി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ എം.എൽ.എ മുല്ലക്കര രത്‌നാകരൻ ആസ്തി വികസന ഫണ്ടിൽനിന്ന്​ 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നിലവിലുള്ള കെട്ടിടത്തിന് മുകളിലായാണ് ഒന്നാംനിലയുടെ നിർമാണം പൂർത്തിയാക്കിയത്. റൂറൽ പൊലീസ് സൂപ്രണ്ട് കെ.ബി. രവി, അഡീഷനൽ എസ്.പി. മധുസൂദനൻ, ഡിവൈ.എസ്.പി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജെ. നജീബത്ത്, സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, എസ്. ശ്യാമ, എം. രാജേഷ്, പി.എസ്. രാജേഷ്, എസ്. ഗിരീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം KE K D L 03 കടയ്ക്കൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.