കുമ്മിൾ പഞ്ചായത്തിന് മൂന്നാം തവണയും മഹാത്മാ പുരസ്കാരം

കടയ്ക്കൽ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം നടത്തിയ പഞ്ചായത്തിനുള്ള പുരസ്കാരം കുമ്മിൾ ഗ്രാമ പഞ്ചായത്തിന്. സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ പോയ സാമ്പത്തികവർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശതമാനത്തിലെ വർധനയും തൊഴിലുറപ്പ് ജോലികളുടെ മാർഗനിർദേശങ്ങളുടെ പരിമിതിയിൽ നിന്ന് ഭാവനാപൂർണമായി നടപ്പാക്കിയ പദ്ധതികളുമൊക്കെയാണ് അവാർഡിന് അർഹമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. മധു പറഞ്ഞു. കാലിത്തൊഴുത്തുകൾ, ആടുകളുടെയും കോഴികളുടെയും കൂടുകൾ, ഗ്രാമീണ റോഡുകളുടെ നിർമാണം തുടങ്ങി വിവിധ പദ്ധതികളാണ് ഈ കാലയളവിൽ യാഥാർഥ്യമായത്. 2016-17, 2017-18 സാമ്പത്തിക വർഷങ്ങളിലും പുരസ്കാരം കുമ്മിൾ ഗ്രാമ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.