കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചോഴിയക്കോട് പ്രവർത്തിച്ചുവരുന്ന സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുപത്തിയഞ്ചാമത് ബാച്ചിലെ പഠിതാക്കള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പത്ത് വർഷം മുമ്പ് കുളത്തൂപ്പുഴയിൽ ആരംഭിച്ച് എക്സ്പാറ്റ് അസോസിയേഷന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് ഇരുപത്തഞ്ച് ബാച്ചുകളിലായി എഴൂന്നൂറിലധികം യുവതികൾ നാളിതുവരെ തയ്യല്‍ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെന്നും സാമ്പത്തിക പരാധീനതയുള്ള അമ്പതോളം പേർക്ക് സംഘാടകർ തയ്യൽ മെഷീനുകൾ സൗജന്യമായി വിതരണം ചെയ്തതായും സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രത്തില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം പി. ഉദയകുമാർ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വെൽഫെയർ സൊസൈറ്റി സെക്രട്ടറി നിസാം ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. റാബിയ ബീവി, സൗത്ത് കേരള എസ്പാകട്രിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ഷറഫുദ്ദീൻ, വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷാജഹാൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അഷ്റഫ്, കുടുംബശ്രീ സി.ഡി.എസ് അംഗം ഉഷാകുമാരി, വെൽഫെയർ പാർട്ടി കൊല്ലം ജില്ല സെക്രട്ടറി ഷഫീഖ് ചോഴിയക്കോട്, കനിവ് പാലിയേറ്റിവ് കെയർ അംഗം ചിപ്പി തുടങ്ങിയവർ സംസാരിച്ചു. ........... ഫോട്ടോ: KE KULP2: വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഗ്രാമപഞ്ചായത്തംഗം പി. ഉദയകുമാർ വിതരണം ചെയ്യുന്നു (മെയിലില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.