പഠനോപകരണങ്ങൾ നൽകി

അഞ്ചൽ: ഇടമുളയ്ക്കൽ 'ചങ്ങായീസ്' ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി മേശ, കസേര, വീൽചെയർ, കട്ടിൽ, മെത്ത, അലമാര, പഠനോപകരണങ്ങൾ, ഫാൻ എന്നിവ നൽകി. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ഷാജഹാൻ കൊല്ലൂർവിള അധ്യക്ഷത വഹിച്ചു. ചങ്ങായീസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബ്ലെയ്സി ടോജൻ റിപ്പോർട്ടവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം അംബിക കുമാരി, പഞ്ചായത്ത് പ്രസിഡൻറ് സുജ സുരേന്ദ്രൻ, അംഗം എം. ബുഹാരി, അഡ്വ. സൈമൺ അലക്സ്, ലിജു ആലുവിള, അധ്യാപകരായ ആർ.ശാന്തകുമാർ, ജഗദീഷ് ബൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.