കൊട്ടറ ഗോപാലകൃഷ്​ണൻ ചരമ വാർഷികം

(ചിത്രം) കൊട്ടിയം: മുൻ എം.എൽ.എ കൊട്ടറ ഗോപാലകൃഷ്​ണന്‍റെ 19ാമത് ചരമ വാർഷികം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയവും കുട്ടികളുടെ കേളികൊട്ടും ചേർന്ന്​ ആചരിച്ചു. കാവ്യസദസ്സ് നെടുമൺകാവ് ആർ. സജീവ് ഉദ്ഘാടനം ചെയ്തു. കൊട്ടറ ഗോപാലകൃഷ്ണൻ സാംസ്കാരിക നായകനും ജനകീയ നേതാവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. നെടുമ്പന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യാതിഥിയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, കുടിക്കോട് വിശ്വൻ, ഷജില സുബൈദ്, കണ്ണനല്ലൂർ സമദ്, എഴുകോൺ സന്തോഷ്, രാമാനുജൻ തമ്പി, കൃഷ്ണ ഗോപാലൻ, ജ്യോതിർ നിവാസ്, പ്രേമംനാഥ്, സ്നേഹാലയം നഴ്സിങ് സ്റ്റാഫ് ജ്യോതി, അനിൽകുമാർ, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. ....must.... 'ജുഡീഷ്യറിയിലും സേനയിലും പിന്നാക്ക സംവരണം അനുവദിക്കണം' കൊല്ലം: കേന്ദ്രസർക്കാർ സർവിസിലെ ജുഡീഷ്യറിയിലും സേനാവിഭാഗങ്ങളിലും പിന്നാക്ക സമുദായിക സംവരണം അനുവദിക്കണമെന്ന് റിട്ട. ചീഫ് ജസ്റ്റിസ്​ വി. ഈശ്വരയ്യ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഡോ.എം.എസ്​. ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്​ എന്ന സംഘടന ''സാമൂഹികനീതിയും സാമുദായിക സംവരണവും നേരിടുന്ന വെല്ലുവിളികൾ'' എന്ന വിഷയത്തിൽ നടത്തിയ​ ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാനും മുൻമന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ്​ അധ്യക്ഷത വഹിച്ചു. ഡോ. മോഹൻഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പിന്നാക്ക വികസനവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി വിഷയം അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി പി. രാമഭദ്രൻ, രക്ഷാധികാരി പത്മാ ജയപ്രകാശ്, ജനറൽ സെക്രട്ടറി എസ്​. സുവർണകുമാർ, കേരള എഴുത്തച്ഛൻ സമാജം സംസ്​ഥാന പ്രസിഡന്‍റ്​ ടി.ബി. വിജയകുമാർ, അഡ്വ. എസ്​. പ്രഹ്ലാദൻ, ഡോ. എം. അബ്ദുൽസലാം, പ്രബോധ് എസ്​. കണ്ടച്ചിറ, മാർഷൽ ഫ്രാങ്ക്, കേണൽ പി. വിശ്വനാഥൻ, ഉമർ ഫാറൂക്ക്, ഡോ. ഷാജി, ആനേപ്പിൽ സുരേഷ്, ലത്തീഫ് മാമൂട്, പുനലൂർ സലിം, കെ. രാമചന്ദ്രൻ, കൈനകരി വിക്രമൻ, ക്ലാവറ സോമൻ, അനിൽ പടിക്കൽ, സുരേഷ് അശോകൻ, സുരേഷ് കിച്ചൂസ്​, ഷമ്മി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.