ആർ.എസ്​. ഉണ്ണി അനുസ്മരണം

...kc+kw.... (ചിത്രം) കൊല്ലം: ആർ.എസ്​. ഉണ്ണിയുടെ 23ാം ചരമവാർഷികം ആർ.എസ്​.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാമൻകുളങ്ങര കോമോസ്​ അങ്കണത്തിലെ സ്​മൃതി മണ്ഡപത്തിൽ പാർട്ടി നേതാക്കളും തൊഴിലാളികളും ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എസ്​. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ജെ. മധു, ടി.സി. വിജയൻ, കോമോസ്​ പ്രസിഡന്‍റ്​ കെ.പി. ഉണ്ണികൃഷ്ണൻ, സജി ഡി. ആനന്ദ്, ടി.കെ. സുൽഫി, പി.പി. വിജയൻ, എസ്​. ശോഭ, ഉല്ലാസ്​ കോവൂർ, വാഴയിൽ അസീസ്​, ആർ. അജിത് കുമാർ, അജിത്ത് അനന്ദകൃഷ്ണൻ, എസ്​. രാജ്മോഹൻ, എം. പുഷ്പൻ, പി.കെ. ചന്ദ്രഭാനു, ബാബുകുട്ടൻ എന്നിവർ സംസാരിച്ചു. 'പീരങ്കി മൈതാനം ചരിത്രഭൂമിയായി സംരക്ഷിക്കണം' കൊല്ലം: ചരിത്രഭൂമിയായ പീരങ്കി മൈതാനത്ത് റവന്യൂ കോംപ്ലക്സ്​ സ്​ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊല്ലം പീപിൾ സോഷ്യൽ-കൾചറൽ ഫോറം ആവശ്യപ്പെട്ടു. റവന്യൂ കോംപ്ലക്സിന് അനുയോജ്യമായ മറ്റ്​ സ്​ഥലങ്ങൾ കണ്ടെത്തി പീരങ്കി മൈതാനം ചരിത്രഭൂമിയായി സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഫോറം പ്രസിഡന്‍റ്​ എ.ജെ. ഡിക്രൂസ്​, ജനറൽ സെക്രട്ടറി എസ്​. സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.