കൊല്ലം: തൊഴിലുറപ്പിലെ മികവിന് കൊല്ലം കോര്‍പറേഷന് അയ്യന്‍കാളി പുരസ്‌കാരം. കോര്‍പറേഷനുകളില്‍ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നതിലെ മികവ് പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ 2020-21 വര്‍ഷത്തെ അയ്യന്‍കാളി പുരസ്‌കാരം കോര്‍പറേഷനെ തേടിയെത്തിയത്. 96,000 തൊഴില്‍ദിനം സൃഷ്ടിച്ച് 2.30 കോടി രൂപയാണ് പിന്നിട്ട വര്‍ഷം നഗരത്തിലെ അയ്യന്‍കാളി തൊഴിലുറപ്പു തൊഴിലാളി കുടുംബങ്ങളിലെത്തിയത്. ഏറ്റെടുത്ത പ്രവൃത്തികളില്‍ 68 ശതമാനവും പൂര്‍ത്തിയാക്കി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താവായ തൊഴിലുറപ്പു തൊഴിലാളിക്ക് സ്വന്തം വീടിന്റെ നിര്‍മാണത്തില്‍ ജോലി ചെയ്യുന്നതിന് വേതനം നല്‍കി. ചെറിയ കുളങ്ങള്‍, ഓടകള്‍ എന്നിവയുടെ നവീകരണത്തിന് അയ്യന്‍കാളി തൊഴിലുറപ്പു തൊഴിലാളികളുടെ അധ്വാനം വിനിയോഗിക്കുകയും ചെയ്തിരുന്നു. പച്ചത്തുരുത്തുകള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബീച്ചിലടക്കം നിരവധി കേന്ദ്രങ്ങളില്‍ ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരിയിലും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങളും വേതനവും നല്‍കിയതിലൂടെയാണ് അയ്യന്‍കാളി പുരസ്‌കാരം കൊല്ലം കോര്‍പറേഷനെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.