യൂനുസ്​കുഞ്ഞിന്‍റെ വിയോഗം യു.ഡി.എഫിന് തീരാനഷ്ടം -ഉമ്മൻ ചാണ്ടി

(ചിത്രം) ഇരവിപുരം: പ്രവർത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു യൂനുസ് കുഞ്ഞെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിക്കാൻ യൂനുസ് കുഞ്ഞിന്‍റെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. അഡ്വ.എ. ഷാനവാസ് ഖാൻ, പി. ജർമിയാസ്, ഇരവിപുരം സജീവൻ എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. അംഗൻവാടി വളപ്പിൽ വളംചാക്കുകൾ കൂട്ടിയിട്ടത്​ ദുരിതമായി (ചിത്രം) കൊട്ടിയം: കുഞ്ഞുങ്ങൾക്കും പ്രദേശവാസികൾക്കും ദുരിതം വിതച്ച് അംഗൻവാടി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന വളംചാക്കുകൾ. മയ്യനാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുക്കം തെക്കും ഭാഗത്ത് കളരിപുരയിടം ക്ഷേത്രത്തിനടുത്തുള്ള ഇത്തിക്കര ബ്ലോക്കിന്റെ 22-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന് മുന്നിലാണ് മാസങ്ങളായി വളചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്. വളം നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ നായ്ക്കൾ കടിച്ചുകീറി പരിസരം വൃത്തികേടാക്കിയതു കൂടാതെ വളത്തിന്റെ ഗന്ധം കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയുമുണ്ട്. കോവിഡിനു ശേഷം അംഗൻവാടികൾ പ്രവർത്തനമാരംഭിച്ചിട്ടും പരിസരം വൃത്തിയായി സൂക്ഷിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകൾ മാറ്റാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.