കരുനാഗപ്പള്ളി: തൊഴിലുറപ്പ് പദ്ധതിയിലെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി കുലശേഖരപുരം പഞ്ചായത്തിൽ ഓംബുഡ്സ്മാൻ സിറ്റിങ് നടത്തി. ഒംബുഡ്സ്മാൻ എ. സെയ്ദ് തൊഴിലാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിച്ചു. തൊഴിലുറപ്പ് മേഖലകളിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. വിവിധ തൊഴിൽ സ്ഥലങ്ങളും ആസ്തികളും സന്ദർശിച്ച് വിലയിരുത്തി. പ്രസിഡൻറ് മിനിമോൾ നിസാം, വൈസ് പ്രസിഡൻറ് എ. നാസ്സർ, സ്ഥിരം സമിതി അധ്യക്ഷയായ രജിതാരമേശ്, സെക്രട്ടറി സി. ജനചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ മുരളീധരൻ, സുജിത്ത്, ദീപക്, രാജി, ഷാലി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചിത്രം: കുലശേഖരപുരത്ത് തൊഴിലുറപ്പ് മേഖലയിലെ പരാതികൾ കേൾക്കാൻ ഓംബുഡ്സ്മാൻ എ. സെയ്ദ് സന്ദർശനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.