കരുനാഗപ്പള്ളി: നഗരസഭയിലെ തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പ്രദേശത്തെ കുരുപ്പിള ജങ്ഷൻ, മൂത്തേത്ത് കടവ്, ആലുംകടവ്, കോഴിക്കോട് ഫിഷറീസ് എച്ച്.എസ്.എസ് ജങ്ഷൻ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. തീരദേശങ്ങളിലേക്കുള്ള ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിങ് സമയം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എം.എൽ.എ, നഗരസഭ ചെയർമാൻ, ജല അതോറിറ്റി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, നാസർ പോച്ചയിൽ, അരുണൻ, വി.കെ. രാജേന്ദ്രൻ, വർഗീസ് മാത്യു കണ്ണാടിയിൽ, വി. ബാബു, മുനീർ മഹാത്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.