സ്നേഹ ജീവൻ പദ്ധതിക്ക്​ തുടക്കം

ഓച്ചിറ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്‍റെ നേതൃത്വത്തിൻ ആരംഭിക്കുന്ന സ്നേഹ ജീവൻ പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ പദ്ധതി വിശദീകരിച്ചു. എൻ. കൃഷ്ണകുമാർ, പി.ബി. സത്യദേവൻ, സുൽഫി ഷെറിൻ, തഴവ സത്യൻ, അയ്യാണിക്കൽ മജീദ്, ഗീതാകുമാരി, സെവന്തികുമാരി, കെ.ബി. രാധാകൃഷ്ണപിള്ള, ബി.എസ്. വിനോദ് എന്നിവർ സംസാരിച്ചു. ഓച്ചിറ പഞ്ചായത്തിലെ 55 നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റോ മരുന്നോ അഞ്ച് വർഷം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫോട്ടോ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്‍റെ നേതൃത്വത്തിൻ ആരംഭിക്കുന്ന സ്നേഹ ജീവൻ പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.