(ചിത്രം)....must.... കൊല്ലം: മീഡിയവൺ ചാനൽ വിലക്കിൽ പ്രതിഷേധിച്ച് കെ.എൻ.ഇ.എഫ് ജില്ല കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം അൽ ഹമാസ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ പ്രതിനിധി ജയൻ ഇടയ്ക്കാട്, ജില്ല ട്രഷറർ സുജിത്ത് സുരേന്ദ്രൻ, കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ.എസ്. പ്രദീപ്, എം. അനൂപ് കുമാർ, ജില്ല സെക്രട്ടറി എസ്. പ്രവീൺ, മാധ്യമം എംപ്ലോയീസ് യൂനിയൻ പ്രതിനിധി ബി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ത്യയെ ഫാഷിസ്റ്റ്വത്കരിക്കാനുള്ള ശ്രമം ചെറുക്കുക-കെ.എം.വൈ.എഫ് (ചിത്രം) കൊല്ലം: ഭരണഘടനയെ നോക്കുകുത്തിയാക്കി ഫാഷിസ്റ്റ് അജണ്ടകൾ ഘട്ടംഘട്ടമായി നടപ്പാക്കി ഇന്ത്യയെ ഫാസിസ്റ്റ്വത്കരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന കൗൺസിൽ യോഗം. ഹിജാബ് നിരോധിക്കാനുള്ള നീക്കം, മീഡിയവണിന് എതിരായ സംപ്രേഷണ വിലക്ക് അടക്കമുള്ള നീക്കങ്ങൾ മതേതര രാജ്യത്തിന് യോജിച്ചതല്ല. ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ശംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി, വൈസ് പ്രസിഡന്‍റുമാരായ പനവൂർ സഫീർഖാൻ മന്നാനി, അലി ബാഖവി ചെറുവട്ടൂർ, മുഹമ്മദ് കുട്ടി റഷാദി ചന്തിരൂർ, സെക്രട്ടറിമാരായ കുണ്ടുമൺ ഹുസൈൻ മന്നാനി, തലവരമ്പ് സലീം, അസ്ഹർ പുലിക്കുഴി, വിവിധ ജില്ല പ്രസിഡന്‍റുമാരായ ശാക്കിർ ഹുസൈൻ ദാരിമി, അബ്ദുർറഷീദ് ഫലാഹി, മുഹമ്മദ് ഷീറാസി ബാഖവി, മണ്ണടി അർഷദ് ബാഖവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.