അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനും ശേഷം തുറക്കും പുനലൂർ: അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനുമായി കല്ലട ജലസേചനപദ്ധതിയുടെ കനാലുകളിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തിവെച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയുള്ള വലതുകര കനാൽ കഴിഞ്ഞദിവസവും കൊല്ലം ജില്ലയിൽ മാത്രമുള്ള ഇടതുകര വ്യാഴാഴ്ച വൈകീട്ടും അടച്ചു. അത്യാവശ്യ അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനുംശേഷം താമസിയാതെ കനാലുകൾ തുറക്കുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. ഇത്തവണ ശുചീകരണം നടത്താതെയാണ് കഴിഞ്ഞമാസം ആദ്യം കനാലുകൾ തുറന്നത്. ഇതുകാരണം പലയിടത്തും നാശമുണ്ടായി. കൂടാതെ എല്ലായിടത്തും വെള്ളം എത്തുന്നില്ലെന്ന പരാതിയും ഉയർന്നു. കുേറക്കാലമായി പഞ്ചായത്തുകളാണ് കനാലുകളുടെ ശുചീകരണം നടത്തിയിരുന്നത്. ഇത്തവണ പഞ്ചായത്ത് ഇതിന് തയാറാകാത്തതാണ് മുടങ്ങാൻ കാരണം. എന്നാൽ കെ.ഐ.പി അധികൃതരുടെ നിരന്തര അഭ്യർഥനയെ തുടർന്ന് ശുചീകരണത്തിന് പഞ്ചായത്തുകൾ തയാറായിട്ടുണ്ട്. വലതുകരയിൽ പിറവന്തൂർ പഞ്ചായത്തും ഇടതുകരയിൽ കരവാളൂരും ശുചീകരണത്തിന് തയാറായി. ശുചീകരണത്തിന്‍റെ സൗകര്യം കൂടി കണക്കാക്കിയാണ് കനാൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.