വധശ്രമക്കേസിൽ യുവാവിന് മൂന്നരവർഷം കഠിനതടവും പിഴയും

കൊല്ലം: വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന്​ മൂന്നര വർഷം കഠിനതടവും 16000 പിഴയും ശിക്ഷ. ശക്തികുളങ്ങര കന്നിമേൽചേരി പാവരഴികത്ത് തെക്കേതറയിൽ മിന്നൽ ഗിരിഷ് എന്നറിയപ്പെടുന്ന ഗിരീഷിനെ (42) ആണ് കൊല്ലം അഡീഷനൽ അസിസ്റ്റന്‍റ്​ സെഷൻ കോടതി ജഡ്​ജി ഫസീല ശിക്ഷിച്ചത്. ശക്തികുളങ്ങര ഓംചേരി മഠം സൂനാമി കോളനിക്ക് സമീപം സുരേന്ദ്രൻ എന്നയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്​ വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്നരമാസം കൂടി തടവ് അനുഭവിക്കണം. 2021 ജനുവരി 14നാണ്​ സുരേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്​ക്കൽ ഹാജരായി. യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ പാരിപ്പള്ളി: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ചയാളെ പൊലീസ്​ പിടികൂടി. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ പുത്തൻമഠം വീട്ടിൽ ശ്രീകുമാർ പോറ്റി (47) ആണ് പിടിയിലായത്. പാരിപ്പള്ളി സ്​റ്റേഷൻ പരിധിയിൽ വീടിനോട് ചേർന്ന് യുവതി നടത്തുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ ഇയാൾ ഭക്ഷണത്തിന്​ കറി കുറഞ്ഞുപോയി എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരുടെ മുന്നിൽ വച്ച് യുവതിയെ അസഭ്യം പറഞ്ഞ് കരണത്തടിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പാരിപ്പള്ളി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ നാവായിക്കുളത്ത് നിന്നാണ്​ പിടികൂടിയത്​. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ അനുരൂപ, സാബുലാൽ, എസ്.​സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.