വാ​ള​ക്കോ​ട് മേ​ൽ​പാ​ലം ഉ​ട​ൻ പു​തു​ക്കി​പ്പ​ണി​യും

* വീതിക്കുറവുമൂലം ഇവിടെ അപകടങ്ങൾ പതിവാണ്​ പു​ന​ലൂ​ർ: കൊ​ല്ലം-​തി​രുമം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ക​ര​മാ​യ വാ​ള​ക്കോ​ട് മേ​ൽ​പാ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് പു​തു​ക്കി നി​ർ​മി​ക്കു​മെ​ന്ന് പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ. ഇ​തുസം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ പ​​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമു​ണ്ടാ​യ​ത്. നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ളതാണ്​ പാലം. ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം പോ​കാ​ൻ വീ​തി​യു​ള്ള ​പാ​ലം കൊ​ടുംവ​ള​വി​ലാ​യ​തി​നാ​ൽ അ​പ​ക​ട​വും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ മു​ഴു​വ​ൻ പാ​ല​ങ്ങ​ള​ട​ക്കം പു​ന​ർ​നി​ർ​മി​ച്ചി​ട്ടും വാ​ള​ക്കോ​ട് പാ​ലത്തിന്‍റെ കാര്യം നീ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു. ദേ​ശീ​യപാ​ത അ​ധി​കൃ​ത​രും റെ​യി​ൽ​വേയും ​ത​മ്മി​ലു​ള്ള ത​ർ​ക്ക​വും ഇ​തി​ന് പ്ര​ധാ​നകാ​ര​ണ​മാ​യി​രു​ന്നു. എം.​എ​ൽ.​എ​യും എ​ൻ.​എ​ച്ച് അ​ധി​കൃ​ത​രും മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രും ഇ​ന്ന​ലെ പാ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​യി​ലാ​ണ് പാ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന് എ​ൻ.​എ​ച്ച് അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ച​ത്. 16 മീ​റ്റ​ർ വീ​തി​യി​ലാ​ണ്​ പു​തി​യ പാ​ലം. എ​ത്ര​യും വേഗം മേ​ൽ​പാ​ല​ത്തിന്‍റെ അ​തി​രു​ക​ൾ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തും. കി​റ്റ്കോ​യെ തയാ​റാ​ക്കാ​ൻ ഏ​ൽ​പി​ച്ചി​രു​ന്ന ഡി.​പി.​ആ​ർ വൈകിയാൽ പി.​ഡ​ബ്ല്യു.​ഡി ഡി​സൈ​ൻ വി​ഭാ​ഗ​ത്തെ​യോ ക​ൺ​സ​ൾ​ട്ട​ൻ​സിയെയോ നിയോഗിക്കും. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​മോ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഡി. ​ദി​നേ​ശ​ൻ, സ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.