ഗലീലിയോ ജന്മദിനാചരണം

ഓച്ചിറ: ഗലീലിയോ ജന്മദിനത്തിൽ ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാല മുറ്റത്ത് ആകാശ വിസ്മയക്കാഴ്ചകൾ കാണാൻ കുട്ടികൾ ഒത്തുചേർന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ജി. ശിവപ്രസാദ്​ ജ്യോതിശാസ്ത്ര ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് എ. അനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.കെ. ദാസൻ, ലൈ​േബ്രറിയൻ ഗോകില ഗോപൻ, ഗ്രന്ഥശാല എക്‌സിക്യൂട്ടിവ് അംഗങ്ങളായ എസ്. അശോകൻ, എസ്. വിനിത, എൽ. നവശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.