വേങ്ങ മേഖലയിൽ തെരുവുനായ്​ ആക്രമണം

ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങയിൽ തെരുവുനായുടെ അക്രമം. നിരവധി പേർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. മുഴച്ചിമാംവിള ജങ്ഷൻ, പൊട്ടക്കണ്ണൻ മുക്ക്, മയിലാടുംകുന്ന്, മാമ്പുഴമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് നായുടെ അക്രമം ഉണ്ടായത്. രാവിലെ മയിലാടുംകുന്നിൽ കൃഷ്ണകുമാർ എന്ന ആളിനെ കടിച്ച നായ മുഹമ്മദ് ഷാഫി എന്നയാളുടെ ആട്ടിൻകുട്ടിയെയും കടിച്ചു. പിന്നീട് മാമ്പുഴ മുക്കിൽ ഒരു പശുക്കിടാവിനെയും പൊട്ടക്കണ്ണൻമുക്ക് ഭാഗത്ത് ചില വളർത്തുനായ്ക്കളെയും കടിച്ചു. മുഴച്ചിമാംവിള ജങ്ഷൻ ഭാഗത്ത് വഴിയാത്രക്കാരെയും വളർത്തുമൃഗങ്ങളയെയും അക്രമിക്കാനും ശ്രമിച്ചു. ആളുകൾ സംഘടിച്ചെത്തിയപ്പോഴേക്കും അക്രമകാരിയായ നായ്​ അപ്രത്യക്ഷമായി. കറുത്തനിറവും കഴുത്തിൽ ബെൽറ്റുമുള്ള നായയെ വളർത്തിയശേഷം ഉപേക്ഷിച്ച മട്ടാണ്. ഈ തരത്തിലുള്ള നിരവധി നായ്​ക്കളെ വേങ്ങഭാഗത്ത് കാണാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.