വിദേശമദ്യവും സ്കൂട്ടറും പിടിച്ചെടുത്തു കരുനാഗപ്പള്ളി: എക്സൈസ് സംഘം ആലുംപീടിക ഭാഗത്ത് നടത്തിയ പരിശോധയിൽ അനധികൃത മദ്യവിൽപന നടത്തിയ ഒരാൾ പിടിയിൽ. 17 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും മദ്യം സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ക്ലാപ്പന പ്രയാർതെക്ക് ആലുംതറ പടീറ്റതിൽ സന്തോഷ് (34) ആണ് പിടിയിലായത്. റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന്‍റെ നിർദേശാനുസരണം പ്രിവന്‍റീവ് ഓഫിസർ പി.എൽ. വിജിലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആലുംപീടിക ഭാഗത്ത് വൻതോതിൽ അനധികൃത മദ്യവിൽപന നടത്തിവരികയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോൺ, കിഷോർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ചിത്രം: എക്സൈസ് സംഘം പിടികൂടിയ സന്തോഷ് (34)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.