ഷാഹുൽഹമീദ് വൈദ്യരെ അനുസ്മരിച്ചു

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന അവാര്‍ഡ് ജേതാവും പാരമ്പര്യവൈദ്യനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ഹമീദ് വൈദ്യരെ അനുസ്മരിച്ചു. അനുസ്മരണയോഗം ജില്ല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കര്‍ഷക കടാശ്വാസ കമീഷന്‍ അംഗം കെ.ജി. രവി, കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുന്‍ ​േപാലീസ് സൂപ്രണ്ട് എം. മൈതീന്‍കുഞ്ഞ്, മനുഷ്യാവകാശ നീതിഫോറം സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കെ.പി. മുഹമ്മദ്, കമറുദ്ദീന്‍ മുസ്‌ലിയാര്‍, കുന്നേല്‍ രാജേന്ദ്രന്‍, മുനമ്പത്ത് വഹാബ്, റ്റി.കെ. സദാശിവന്‍, ജയശങ്കര്‍, ഷാജഹാന്‍ പണിയ്ക്കത്ത്, പി.വി. ബാബു, സബീര്‍ കൊട്ടിലപ്പാട്ട്, നാസര്‍ പെല്ലിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ചിത്രം : തെക്കടത്ത് ഷാഹുല്‍ഹമീദ് വൈദ്യര്‍ അനുസ്മരണം കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.