കെ.എസ്.യു നേതാക്കളെ ആക്രമിച്ചതായി പരാതി

ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ കെ.എസ്.യു നേതാക്കളെ ആക്രമിച്ച്​ പരിക്കേൽപിച്ചതായി പരാതി. അലൻ ജേക്കബ്, അനന്തു മല്ലശ്ശേരി, വിഷ്ണു കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച നടന്ന കോളജ്​ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദ പ്രകടനത്തിനുശേഷം എസ്​.എഫ്​.ഐ-ഡി.വൈ.​എഫ്​.ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ്​ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്​. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്​ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് നിഥിൻ എസ്. കല്ലട അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു, അനുതാജ്, വിപിൻ സിജു, റിയാസ് പറമ്പിൽ, സുരേഷ് ചന്ദ്രൻ, വൈ. നജിം, ഹാഷിം സുലൈമാൻ, സുഹൈൽ അൻസാരി എന്നിവർ സംസാരിച്ചു. ഫോട്ടോ: പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു നേതാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.