കൊല്ലം: കേന്ദ്രസർക്കാറിന്‍റെ തൊഴിലാളിദ്രോഹ ജനവിരുദ്ധ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ചു. ചിന്നക്കട പോസ്റ്റ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റ് എച്ച്. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.സി. വിജയൻ, കോതേത്ത് ഭാസുരൻ, എ.എം. ഇക്ബാൽ, കുരീപ്പുഴ മോഹനൻ, സുരേഷ് ശർമ, കുരീപ്പുഴ ഷാനവാസ്, മോഹൻലാൽ, എസ്. രാജീവ്, ചക്കാലയിൽ നാസർ, അബ്ദുറഹ്മാൻ, രാജു, ബി. മോഹൻദാസ്, ജി. ആനന്ദൻ, സുജിത്, ജെ. ഷാജി, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു. മൊബൈൽ മോഷണം: യുവാവ് പിടിയിൽ ഇരവിപുരം: വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണംപോയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. ചവറ കുളങ്ങര ഭാഗം രാജേഷ് ഭവനിൽ സുനിൽ (18) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞദിവസം മുണ്ടയ്ക്കൽ തെക്കേവിള ആറ്റുകാൽ കടവിലുള്ള മനേഷിന്‍റെ വീട്ടിലെ സിറ്റൗട്ടിൽ െവച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയ കേസിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അരുൺ ഷാ, എ.എസ്.ഐ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.