ടി. നസിറുദ്ദീൻ അനുസ്മരണം

കണ്ണനല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി അഹോരാത്രം പോരാടിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് മന്ത്രി അനുസ്മരിച്ചു. യൂനിറ്റ് പ്രസിഡന്റ് എ.ഇ. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ജില്ല സെക്രട്ടറി നവാസ് പുത്തൻവീട്, സി.പി.എം കൊട്ടിയം ഏരിയ കമ്മിറ്റി അംഗം ഇബ്രാഹിംകുട്ടി, സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രതീപ്, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, അബ്ദുൽ ഗഫുർ ലബ്ബ, ഫിറോസ് ഷാ സമദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി കണ്ണനല്ലൂർ പി. ഷിജാർ, ട്രഷറർ അൻവർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.