(ചിത്രം) കൊല്ലം: സിറ്റി പൊലീസ് സുരക്ഷാനടപടികളുടെ ഭാഗമായി അതിർത്തികളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കൊട്ടിയം കുണ്ടറ റൂട്ടിലെ മൊയ്തീൻ മുക്കിലും ബൈപാസിൽ ആൽത്തറമൂട്ടിലുമാണ് പുതിയ കാമറകൾ സ്ഥാപിച്ചത്. കൊല്ലം സിറ്റി പൊലീസ് അതിർത്തികളായ പാരിപ്പള്ളി, കടമ്പാട്ടുകോണം, ഓച്ചിറ, ചന്ദനത്തോപ്പ്, കൊല്ലം ടൗൺ, ആർ.ഒ.ബി എന്നിവിടങ്ങളിൽ നേരത്തേതന്നെ കാമറ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ സിറ്റി പൊലീസ് പരിധിയിലെ എല്ലാ പ്രധാന റോഡുകളിലും സുരക്ഷാ കാമറകൾ പ്രവർത്തനസജ്ജമായി. ജില്ലയിലേക്കും തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും ഇനി കാമറ നിരീക്ഷണത്തിലായിരിക്കും. മൊയ്തീൻമുക്കിൽ രണ്ട് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷേൻ (എ.എൻ.പി.ആർ) കാമറകളും രണ്ട് സർവയ്ലൻസ് കാമറകളും ബൈപാസിൽ നാല് എ.എൻ.പി.ആർ കാമറകളും രണ്ട് സർവയ്ലൻസ് കാമറകളുമാണ് സ്ഥാപിച്ചത്. 200 മീറ്റർ ദൂരപരിധിയുള്ള എ.എൻ.പി.ആർ കാമറകൾ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിൽ വരുന്ന വാഹനങ്ങളുടെ പോലും നമ്പർ വ്യക്തമായി െറേക്കാഡ് ചെയ്യുന്ന തരത്തിലുള്ളവയാണ്. അതി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുട്ടിലും ഏറ്റവും കുറഞ്ഞ പ്രകാശത്തിലും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും യാത്രികരെയും വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ ഈ കാമറകൾക്ക് കഴിയും. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് എല്ലാ കാമറകളും നൂതന സങ്കേതികവിദ്യയിലൂടെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ േഡറ്റാ ബേസിൽ നൽകുന്ന വാഹന വിവരങ്ങൾ പ്രകാരം മോഷണം പോയതോ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതോ വി.ഐ.പി വാഹനങ്ങളോ കാമറ പരിധിയിൽ വന്നാൽ തിരിച്ചറിഞ്ഞ് കൺട്രോൾ റൂമിലെ അലാറം പ്രവർത്തിച്ച് ദ്രുതനടപടി സാധ്യമാക്കും. ജില്ലയിലെ മുഴുവൻ റോഡുകളും ഇതോടെ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ കഴിയും. ജില്ലയിലേക്ക് പ്രവേശിക്കുന്നതും തിരികെ പോകുന്നതുമായ എല്ലാ വാഹനങ്ങളുടെയും ചിത്രങ്ങളടക്കം മുഴുവൻ വിവരങ്ങളും കൺട്രോൾ റൂമിലെ േഡറ്റാ ബേസിൽ സൂക്ഷിക്കപ്പെടും. ഇതോടെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ, പിടികിട്ടാനുള്ള വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, സംശയാസ്പദമായ സാഹചര്യത്തിലുളള വാഹനങ്ങൾ എന്നിവ കടന്നുപോയാൽ കണ്ടെത്താൻ കഴിയും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളും ഇതിലൂടെ കണ്ടെത്താനാകും. കാമറ നിരീക്ഷണം നല്ല റോഡ് സംസ്കാരത്തിന് ഇടയാക്കുമെന്നും ആഭ്യന്തരവകുപ്പിൽ നിന്ന് പൊലീസ് നവീകരണത്തിന് ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിച്ചതെന്നും ജില്ല പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. കാമറകളുടെ തുടർപ്രവർത്തനം, ഏകോപനം, പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്നതിന് ജില്ല ൈക്രം ബ്രാഞ്ച് അസി. കമീഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ്ഖാൻ, ജില്ല പൊലീസ് കമാൻഡ് സൻെറർ ഇൻസ്പെക്ടർ എസ്.ടി. ബിജു, ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ഐ. സജീദ് എന്നിവരടങ്ങുന്ന സംഘത്തെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.