ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം -ഐ.എം.എ

കൊല്ലം: ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്ന് ഐ.എം.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചികിത്സക്കിടയിൽ രോഗാവസ്ഥമൂലം സംഭവിക്കുന്ന മരണങ്ങളുടെ പേരിൽപോലും ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടക്കുന്നു. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിൽ സർക്കാറും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാ നടപടികൾക്ക്​ വിധേയരാക്കുന്നതിലും പൊലീസ് അധികൃതരും പരാജയപ്പെടുന്ന അവസ്ഥയാണ്​. രണ്ടു വർഷത്തിനിടയിൽ വനിത ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാരാണ്​ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടതെന്ന്​ ജില്ല ചെയർമാൻ ഡോ. എൻ. ശ്യാം, കൺവീനർ ഡോ. ബാബു ചന്ദ്രൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.