(ചിത്രം).....must..... അഞ്ചാലുംമൂട്: 'സ്‌നേഹമുള്ള നാട്ടുകാരേ... സ്‌കൂളിലെ പുളിമരത്തിലെ പുളി നിങ്ങള്‍ക്കുകൂടി ഉള്ളതാണ് പൊഴിഞ്ഞു വീണവ നിങ്ങള്‍ക്കുള്ളതാണ്. പക്ഷേ, പുളിയെറിഞ്ഞ് സ്‌കൂളിന്‍റെ ഓട് പൊട്ടിക്കരുത്'. വ്യാഴാഴ്ച വൈകീട്ട് മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഒരു ഹെഡ്മാസ്റ്റര്‍ സ്‌കൂളില്‍ സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിത്. അഞ്ചാലുംമൂട് കുരീപ്പുഴ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഗോപാലകൃഷ്ണനാണ് നാട്ടുകാര്‍ക്കായി ഇത്തരമൊരു അറിയിപ്പ് ബോര്‍ഡില്‍ എഴുതി പുളിമരത്തിന് താഴെയായി സ്ഥാപിച്ചത്. കറുത്ത ബോര്‍ഡിൽ ചോക്കുകൊണ്ട് എഴുതിയിരിക്കുന്നത് ആരിലും കൗതുകവും ഗൃഹാതുരതയുമുണര്‍ത്തുന്നവയാണ്. കല്ലേറ് മൂലം സ്‌കൂളിലെ പല ക്ലാസുകളിലെയും ഓടുകള്‍ പൊട്ടിയുണ്ട്. ഇതൊഴിവാക്കാനാണ് ഇത്തരമൊരറിയിപ്പ് സ്ഥാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഹെഡ്മാസ്റ്ററുടെ അറിയിപ്പിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.