ചിത്രം കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാറിന്‍റെ 100 ദിന കർമപരിപാടിയിൽ ആടുവളർത്തലിന് മുന്തിയ സ്ഥാനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിൽ 500 ടൺ ആട്ടിറച്ചിയും 17,000 ലിറ്റർ ആട്ടിൻ പാലും അധികമായി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയ്ക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ജില്ലയിൽ 20 കുടുംബങ്ങൾക്ക് മൊത്തം 380 പെണ്ണാടുകളെയും 20 മുട്ടനാടുകളെയും നൽകും. 73 യൂനിറ്റുകളായി യൂനിറ്റൊന്നിന് അഞ്ച് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും നൽകുന്നതാണ് ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ്. വർഷത്തിൽ രണ്ടുമുതൽ മൂന്നു കുട്ടികളെ നൽകുന്ന മലബാറി ആടുകളെയാണ് പദ്ധതിയിലൂടെ നൽകുക. മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ബിന്ദു, ഡോ.എ.എൽ. അജിത്, ഡോ. നീന സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.