വാഹനാപകടത്തിൽ മരിച്ചവരെ സംസ്കരിച്ചു; സങ്കടമടക്കാനാകാതെ നാട്ടുകാർ

അഞ്ചൽ: കഴിഞ്ഞദിവസം അടൂരിലുണ്ടായ കാറപകടത്തിൽ മരിച്ച ആയൂർ ഇളമാട് സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വലിയ ജനക്കൂട്ടമാണ് ഉറ്റവരുടെ മൃതദേഹങ്ങൾ അവസാനമായി കാണുന്നതിന് എത്തിച്ചേർന്നത്. അമ്പലംമുക്ക് എസ്റ്റേറ്റ് ജങ്​ഷനിൽ കൃഷ്ണകൃപയിൽ ശ്രീജ (51), ഇളമാട് രാഹുൽ ഭവനിൽ ശകുന്തള (53), ഇളമാട് കാത്തിരത്തും വീട്ടിൽ ഇന്ദിര (60) എന്നിവരാണ് മരിച്ചത്. ആയൂർ സ്വദേശി അമൽ ഷാജിയുടെ വിവാഹത്തോടനുബന്ധിച്ച്​ വധുവിന്​ വിവാഹപ്പുടവ നൽകാൻ ബുധനാഴ്ച ഹരിപ്പാട്ടേക്ക്​ പോയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ അടൂരിൽ കെ.ഐ.പി വലതുകര കനാലിലേക്ക്​ വീണായിരുന്നു അപകടം. രാവിലെ 11 ഓടെയാണ് ശ്രീജയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ദിര, ശകുന്തള എന്നിവരുടെ മൃതദേഹങ്ങൾ വൈകീട്ട് മൂന്നോടെയാണ് സ്ഥലത്തെത്തിച്ചത്. പി.പി.ഇ കിറ്റ് ധരിച്ച വളന്‍റിയർമാരും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഇരുവ​െരയും ഇന്ദിരയുടെ വീട്ടുവളപ്പിൽ അടുത്തടുത്തുള്ള ചിതകളിലാണ് സംസ്കരിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ, മുല്ലക്കര രത്നാകരൻ, പ്രയാർ ഗോപാലകൃഷ്ണൻ, ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വാളിയോട് ജേക്കബ്, വൈസ് പ്രസിഡന്‍റ്​ കോമളകുമാരിയമ്മ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.