എയ്റോബിക്സ് പരിശീലനം സമാപിച്ചു

(ചിത്രം) ചവറ: കുട്ടികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി ഏഴുമുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പെൺകുട്ടികൾക്കുവേണ്ടി നടത്തിവന്ന സ്വയംപ്രതിരോധ പരിശീലന പരിപാടിയായ എയ്​റോബിക്സിന്‍റെ സബ്ജില്ലതല സമാപനം ചവറ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്​ഘാടനംചെയ്തു. ബി.ആർ.സി ട്രെയിനർ എസ്. സിന്ധു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ മുഖ്യസന്ദേശം നൽകി. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, പി.ടി.എ പ്രസിഡന്‍റ്​ ജയജിത്ത്, ഫിസിക്കൽ എജുക്കേഷൻ അധ്യാപിക എൽസമ്മ, ബി.പി.സി സ്വപ്ന എസ്. കുഴിത്തടത്തിൽ, ബി.ആർ.സി ട്രെയിനർ മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. ഭാര്യയുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ച യുവാവ്​ പിടിയിൽ ചവറ: ഭാര്യയെ ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ച യുവാവ്​ പിടിയിൽ. പന്മന മേക്കാട് ഉമേഷ് ഭവനത്തിൽ ശ്രീജിത്ത് (30) ആണ് ഭാര്യ രമ്യയെ തലക്കടിച്ച് പരിക്കേൽപിച്ചത്. ചൊവ്വാഴ്ച രാത്രി 7.45 നാണ് ആക്രമണമുണ്ടായത്. ഭർത്താവിന്‍റെ നിരന്തര ഉപദ്രവത്തെതുടർന്ന് ഇടപ്പള്ളിക്കോട്ടക്ക്​ സമീപം വാടക വീട്ടിൽ താമസിക്കുന്ന രമ്യയെ മദ്യലഹരിയിലെത്തിയ ശ്രീജിത്ത് ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ രക്ഷപ്പെട്ടു. ഒളിവിൽ പോയ ശ്രീജിത്തിനെ ചവറ പൊലീസ് സംഘം ബുധനാഴ്ച്ച രാവിലെയോടെ പിടികൂടുകയായിരുന്നു. അമ്പിളിയെന്ന് വിളിപ്പേരുള്ള ശ്രീജിത്ത് മുമ്പും നിരവധി കേസുകളിൽ പ്രതിയാ​െണന്ന് ചവറ പൊലീസ് പറഞ്ഞു. തലക്കടിയേറ്റ രമ്യ ഗുരുതര പരിക്കുകളോടെ താലൂക്ക്​ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീജിത്തിനെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.