ശാസ്താംകോട്ട: പോരുവഴി ചിറയിലിൽ കെ.ഐ.പി വക സ്ഥലത്ത് സിവിൽ സപ്ലൈസ് ഗോഡൗൺ പണിയുന്നതിന് നീക്കം. സ്ഥലം വെള്ളക്കെട്ടാണെന്നാണ് ആക്ഷേപം. മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന ഇവിടെ ഗോഡൗണിന് അനുയോജ്യമല്ലെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ താൽപര്യപ്രകാരം നിർമിക്കാനാണ് നീക്കം. എല്ലാ താലൂക്കുകളിലും സിവിൽ സപ്ലൈസിന് ഗോഡൗൺ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി കുന്നത്തൂരിന് അനുവദിച്ച ഗോഡൗണാണ് ഇവിടെ നിർമിക്കാൻ ശ്രമിക്കുന്നത്. മുമ്പ് ശൂരനാട് വടക്ക് സ്വകാര്യവ്യക്തിയുടെ ഗോഡൗൺ വാടകക്കെടുത്ത് വിസ്തീർണം പെരുപ്പിച്ചുകാട്ടി അധിക വാടക നൽകിയതും മഴക്കാലത്ത് ഗോഡൗണിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.