എന്‍.എസ് എന്‍ഡോവ്മെന്‍റിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം: സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗമായിരിക്കെ അന്തരിച്ച എന്‍. ശ്രീധര‍ന്‍റെ പേരില്‍ ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ എന്‍.എസ് സ്മാരക എന്‍ഡോവ്മെന്‍റിന് അപേക്ഷ ക്ഷണിച്ചു. 2021ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട ഒരോ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് എന്‍ഡോവ്മെന്‍റ് നല്‍കുന്നത്. എന്‍.ശ്രീധര‍ന്‍റെ ചരമദിനമായ ഫെബ്രുവരി 17ന്​ നടക്കുന്ന അനുസ്മരണയോഗത്തില്‍ എന്‍ഡോവ് മെന്‍റ് വിതരണം ചെയ്യും. അപേക്ഷ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം എം. വിശ്വനാഥന്‍, ഓഫിസ് സെക്രട്ടറി, സി.പി.എം കൊല്ലം ജില്ല കമ്മിറ്റി, എന്‍.എസ്.സ്മാരക മന്ദിരം, പോളയത്തോട്, പട്ടത്താനം.പി.ഒ, കൊല്ലം-691021 എന്ന വിലാസത്തില്‍ ഫെബ്രുവരി 15 നകം ലഭിക്കണം. .....must.... മീഡിയവൺ വിലക്ക്​: ഹെഡ് പോസ്റ്റ്​ ഓഫിസ്​ മാർച്ച് (ചിത്രം) കൊല്ലം: മീഡിയവൺ വിലക്കിനതിരെ പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജറൽ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, റസാക്ക് മണ്ണടി, സെക്ര​ട്ടേറിയറ്റ് അംഗങ്ങളായ കൊല്ലൂർവിള സുനിൽഷ, ബി.എൻ. ശശികുമാർ, ജില്ല സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദ്ദീൻ, സതീശൻ ചവറ, ഹക്കിം ഓയൂർ, സുധീർ കുന്നുംപുറം, മണ്ഡലം നേതാക്കളായ ഇസ്മായിൽ പള്ളിമുക്ക്, അബ്ദുൽറഹ്മാൻ തേവലക്കര, ഷാനവാസ്, സലിം അമ്പലംകുന്ന്, സുധീർ വല്ലം, സുനീർ കുണ്ടറ, ഷാനിമോൻ, സലിം ചാത്തിനാംകുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.