പാൻമസാല ശേഖരം പിടികൂടി

അഞ്ചൽ: സ്റ്റേഷനറി വ്യാപാരത്തിന്‍റെ മറവിൽ പാൻ മസാല വൻതോതിൽ വിൽപന നടത്തിവന്ന വ്യാപാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ - പുനലൂർ റോഡിൽ അഗസ്ത്യക്കോട് ഗുഡ് വിൽ സ്റ്റോർ ഉടമ മണിയാർ സ്വദേശി രാജു ( 54) വാണ് അറസ്റ്റിലായത്. പച്ചക്കറികൾക്കിടയിൽ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അഞ്ചൽ എസ്.ഐ ജ്യോതിഷ് ചിറവൂർ, സി.പി.ഒമാരായ ഹരീഷ്, അരുൺ ജോസഫ്, പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനം റെയ്ഡ് ചെയ്​താണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.