പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നു

ഓയൂർ: പൂയപ്പള്ളി കുരിശുംമൂട്ടിൽ പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. ഓയൂർ-കൊട്ടാരക്കര റോഡ്​ പുതുതായി ടാറിങ് നടത്തിയ ഭാഗത്തെ ​പൈപ്പ് ലൈനാണ് പൊട്ടിയത്. റോഡിലെ ടാർ ഇളകി പുറത്തേക്ക് ഒഴുകുകയാണ്. വളവ് കഴിഞ്ഞുള്ള ഭാഗത്താണ് പൈപ്പ് പൊട്ടൽ. വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. പൂയപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. അതിനാൽ പൈപ്പ്​ലൈനിലേക്കുള്ള ഒഴുക്ക് നിർത്തിവെക്കാൻ പറ്റാത്ത സാഹചര്യമാണ്. അടിയന്തരമായി വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ്​ ലൈൻ നന്നാക്കി കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : പൂയപ്പള്ളി കുരിശുംമൂട്ടിൽ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.