റോഡ് നന്നാക്കണം

കൊട്ടിയം: പുനർനിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച്​ മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചില്ല. മയ്യനാട് പഞ്ചായത്ത് പത്താം വാർഡിലെ കലങ്ങുമുക്ക്-മുക്കുളം റോഡാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. റോഡ് തകർന്നുകിടക്കുന്നത് നൂറിലേറെ കുടുംബങ്ങളെ ദുരിതത്തിലാക്കി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ റാഫെൽ കുര്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.