കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കുളത്തൂപ്പുഴ: ആദിവാസി കോളനിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. വില്ലുമല അനീഷ് വിലാസത്തില്‍ ചെല്ലമ്മയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടം താണ്ഡവമാടിയത്. പുലര്‍ച്ചെ നായ്​ക്കളുടെ ബഹളം കേട്ട് വീട്ടുകാരെത്തുമ്പോഴേക്കും കൃഷിയിടമാകെ നാശമാക്കിയിരുന്നു. കായ്ഫലമുള്ളതും അല്ലാത്തതുമായ പതിനാല് മൂട് തെങ്ങുകളും നിരവധി കവുങ്ങുകളും വാഴകൃഷിയും കുരുമുളക് കൊടികളും ആനകള്‍ നാമാവശേഷമാക്കിയതായി ചെല്ലമ്മ പറഞ്ഞു. ഇവിടെ നാലാം തവണയാണ് കാട്ടാനക്കൂട്ടമെത്തുന്നത്. കഴിഞ്ഞ വര്‍ഷവും കൃഷിയിടത്തിലിറങ്ങി തെങ്ങുകളും മറ്റും നശിപ്പിച്ചിരുന്നു. ആദിവാസി കോളനിക്ക് ചുറ്റുമായി വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി പ്രവര്‍ത്തിക്കാതായതോടെയാണ് കാട്ടുമൃഗങ്ങള്‍ അടിക്കടി കൃഷിയിടത്തിലേക്കെത്തുന്നതെന്ന്​ ഇവര്‍ ആരോപിച്ചൂ. ..................... ഫോട്ടോ : KE KULP 1: കഴിഞ്ഞരാത്രിയില്‍ വില്ലുമല ആദിവാസി കോളനിയില്‍ കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയ നിലയില്‍ (മെയിലിൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.