നാട്ടുകാരുടെ പ്രിയപ്പെട്ട തണൽ മരം ഓർമയാകുന്നു

അഞ്ചൽ: ഒരു നൂറ്റാണ്ടിലേറെക്കാലം തണൽ വിരിച്ചും കുളിർമയേകിയും നിന്ന നാട്ടുകാരുടെ പ്രിയപ്പെട്ട തണൽമരം റോഡ്​ വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റുന്നു. അഞ്ചൽ - ആയൂർ റോഡ് വക്കിൽ പെരുങ്ങള്ളൂർ ജങ്​ഷനിൽ നിൽക്കുന്ന പൈൻ മരമാണ് മുറിച്ചുനീക്കുന്നതിനുള്ള നടപടിയാരംഭിച്ചത്. ഇതോടൊപ്പം മറ്റ്​ മരങ്ങളും നീക്കം ചെയ്യുന്നുണ്ടെങ്കിലും പൈൻമരം മുറിച്ചുനീക്കാതിരിക്കാൻ നടപടിയുണ്ടാകണമെന്ന ആഗ്രഹത്തിലാണ്​ നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.