പുനലൂർ: കാർഷിക മേഖലയെ രക്ഷിക്കാനും കൃഷി പ്രോത്സാഹനത്തിനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് കെ.എ. കലാം അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി എം.എം. ജലീൽ ഉദ്ഘാടനം ചെയ്തു. എം.പി. ഷംസുദ്ദീൻ, അബ്ദുൽ അസീസ്, എസ്.എ. സമദ്, ഐ.എ. റഹിം, സാബു, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിനാഘോഷം പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പി.എസ്. സുപാൽ എം.എൽ.എ പതാക ഉയർത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.എസ്. നസിയ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ വി. വിഷ്ണുദേവ്, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ പി.എ. അനസ് എന്നിവർ സംസാരിച്ചു. വീരമൃത്യു വരിച്ച ആർ. ഭാസ്കരൻ പിള്ള, പി.എസ്. അഭിജിത്, എസ്. അനൂപ് കുമാർ എന്നിവരുടെ കുടുംബാംഗങ്ങൾ ആദരവ് ഏറ്റുവാങ്ങി. ഇളമ്പൽ മുസ്ലിം ജമാഅത്തിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ ജമാഅത്ത് പ്രസിഡന്‍റ് പി. തങ്ങൾകുഞ്ഞ് പതാക ഉയർത്തി. സെക്രട്ടറി അബൂബക്കർ കുഞ്ഞ്, ഇ.കെ. ശരീഫ്, സലീം, ഷാനി, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഇമാം സിദ്ദീഖ് ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്നേഹഭാരത് മിഷൻ ഇന്‍റർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റ് തെന്മല മേഖല കമ്മിറ്റിയുടെ ആഘോഷത്തിന് മാനേജിങ് ട്രസ്റ്റി എം.എം. ഷെരീഫ് ദേശീയപതാക ഉയർത്തി. മേഖല ചെയർമാൻ സുമേഷ് ഇടമൺ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്.ഇ. സഞ്ജയ് ഖാൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.