പിക്​-അപ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷനിൽ പിക്-അപ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. പിക്കപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. ഡ്രൈവർ അനീഷിന്​ (32) തലയ്ക്ക് ചെറിയ പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തൃശൂർ തിരുവില്വാമലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വാൻ. അപകടത്തെ തുടർന്ന് പൊലീസെത്തി മറിഞ്ഞ വാഹനം ക്രെയിൻ ഉപയോഗിച്ച് റോഡിന്‍റെ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്​ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.