ആയൂർ മാർത്തോമ കോളജിനെ വെർച്വൽ ലാബ് നോഡൽ സെൻററായി തെരഞ്ഞെടുത്തു

ആയൂർ മാർത്തോമ കോളജിനെ വെർച്വൽ ലാബ് നോഡൽ സൻെററായി തെരഞ്ഞെടുത്തു അഞ്ചൽ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തി​ൻെറ നൂതന സംരംഭമായ വെർച്വൽ ലാബി​ൻെറ നോഡൽ സൻെററായി ആയൂർ മാർത്തോമ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോളജ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഐ.ഐ.ടികളും എൻ.ഐ.ടികളും ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥാപനങ്ങളുടെ കൺസോർഷ്യം ആണ് വെർച്വൽ ലാബിന് നേതൃത്വം നൽകുന്നത്. കർണാടക സൂറത്ത് നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മേൽനോട്ടത്തിലുള്ള നോഡൽ സൻെററായാണ് മാർത്തോമ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ പരിശീലന പരിപാടി എം.ഐ.ഐ.ടി പ്രിൻസിപ്പൽ ഡോ. കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. ഷീന (എൻ.ഐ.ടി), ബെറിൽ തോമസ്, ഡോ. ലിനോ എ. തരകൻ, ഡോ. ഷാജി ജോൺ എന്നിവർ ശിൽപശാലക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.