പൊലീസ്​ ജീപ്പ്​ ആക്രമിച്ച്​ മുങ്ങിയ പ്രതിയെ പിടികൂടി

കൊല്ലം: തിരുവനന്തപുരം സിറ്റി വലിയതുറ പൊലീസ്​ സ്​റ്റേഷനിലെ ജീപ്പ്​ എറിഞ്ഞുതകർത്ത കേസിൽ ​​മുങ്ങിയ പ്രതിയെ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കൊല്ലം സിറ്റി പൊലീസ്​ പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് ഫിഷർമെൻ കോളനിയിൽ സൂരജ്​ സുരേഷ് (18) ആണ്​ പിടിയിലായത്​. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയെയും രണ്ട്​ കൊല്ലം സ്വദേശികളെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുനിന്ന്​ രക്ഷപ്പെട്ട പ്രതി കൊല്ലം നഗരത്തിലെത്തുമെന്ന്​ സിറ്റി പൊലീസ്​ മേധാവി ടി. നാരായണന്​ ലഭിച്ച വിവരത്തി​ൻെറ അടിസ്ഥാനത്തിൽ റെയിൽവേ സ്​റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു പൊലീസ്​ സംഘം. മഫ്​തി സംഘം അറിയിച്ചതിനെ തുടർന്ന്​ സ്​പെഷൽ സ്​ക്വാഡ്​ സബ് ഇൻസ്​പെക്ടർ ജയകുമാറിൻെറ നേതൃത്വത്തിൽ എ.എസ്​.ഐമാരായ പ്രശാന്ത്, ബൈജുജെറോം, എസ്​.സി.പി.ഒമാരായ സജു, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്​റ്റഡിയിലെടുത്തത്. സൂരജ്​ സുരേഷ് മാത്രമാണ്​ കേസിൽ ഉൾപ്പെട്ടതെന്ന്​ വ്യക്തമായതിനെ തുടർന്ന്​ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. മറ്റുള്ളവരെ വിട്ടയച്ചു. വേലി​യേറ്റം: വീടുകൾ വെള്ളക്കെട്ടിൽ അഞ്ചാലുംമൂട്: ശക്തമായ വേലിയേറ്റ​െത്ത തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. അഷ്​ടമുടിക്കായല്‍ പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമായി. വൈകുന്നേരങ്ങളിലാണ് ഈ പ്രദേശങ്ങളില്‍ വേലിയേറ്റം രൂക്ഷമായി അനുഭവപ്പെടുന്നത്. അഷ്​ടമുടി കൂട്ടിക്കട കായല്‍വാരത്തെ മിക്ക വീടുകളും വെള്ളക്കെട്ടിലാണ്. തീര പ്രദേശത്തെ കിണറുകളും സെപ്റ്റിക് ടാങ്കുകളും നിറഞ്ഞ് ഒഴുകുന്നതിനാല്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. ചാപ്രാക്കട കായല്‍വാരത്തേക്ക് കായല്‍ പൂര്‍ണമായി കരയിലേക്ക് കയറിയ നിലയിലാണ്. അഷ്​ടമുടി കയർസംഘം കായൽ വാരം മുതൽ വടക്കോട്ട് പുളുവിള പുതുവൽ പോച്ചയിൽ കായൽവാരം വരെയുള്ള ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കായലോരത്ത് ചെങ്കല്ലുകൊണ്ട് നിർമിച്ചിരുന്ന സംരക്ഷണഭിത്തിക്ക് മുകളിലൂടെ വെള്ളം കയറിയതിനാല്‍ സംരക്ഷണഭിത്തിയും തകര്‍ന്ന നിലയിലാണ്. സംരക്ഷണഭിത്തി കരിങ്കല്ല് ഉപയോഗിച്ച് ഉയരംകൂട്ടി പുനര്‍ നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.