അഗതി പുനരധിവാസ കേന്ദ്രങ്ങൾ തുറക്കും

കൊട്ടാരക്കര: ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തി​േൻറയും നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അഗതികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആശ്രയ വാർഷിക പൊതുയോഗം തീരുമാനിച്ചു. ആത്മഹത്യക്കും മദ്യത്തിനും മയക്കുമരുന്നുകൾക്കുമെതിരെ ബോധവത്​കരണം നടത്തും. ഭാരവാഹികളായി കെ. ശാന്തശിവൻ (പ്രസി), എൽ. തങ്കച്ചൻ, ഡി. രമണികുട്ടിയമ്മ, എസ്. വിജയകുമാരൻ പിള്ള (വൈ. പ്രസി), കലയപുരം ജോസ് (ജന. സെക്ര), കുളക്കട രാധാകൃഷ്ണൻ, അഡ്വ. സി.കെ.സെയ്ദ് മുഹമ്മദ്, ഇരിങ്ങൂർ യോഹന്നാൻ (സെക്ര), യോഹന്നാൻ കോശി (ട്രഷ) എന്നിവരെ തെരഞ്ഞടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.