തൊഴിലാളി സംഘടനകള്‍ വ്യവസായ സ്വപ്നം തകർക്കുന്ന പ്രവർത്തനം നടത്തിയിട്ടുണ്ട് -വി.ഡി. സതീശന്‍

*ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂവെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം ചി​ത്രം- ചവറ: കേരളത്തില്‍ വ്യവസായ സ്വപ്നങ്ങളുടെ കടയ്​ക്കല്‍ കത്തിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ തൊഴിലാളി സംഘടനകള്‍ നടത്തിയിട്ടുണ്ടെന്ന​്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആര്‍.എസ്.പി, കരിമണല്‍ തൊഴിലാളി യൂനിയന്‍ നേതാവായിരുന്ന എസ്. ജോണി​ൻെറ 25ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അവകാശങ്ങളെക്കുറിച്ചും സംഘടനാ ബോധത്തെക്കുറിച്ചും മനസ്സിലാക്കുമ്പോള്‍ തന്നെ ചുവരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂവെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. ഇടതുപക്ഷം പേരില്‍മാത്രം ചാര്‍ത്തി തീവ്രവലതുപക്ഷ നയമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​. ആര്‍.എസ്.പി കേന്ദ്ര സെക്ര​േട്ടറിയറ്റ് അംഗം ഷിബു ബേബി ജോണ്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഡി. സുനില്‍കുമാര്‍, എസ്. ലാലു, ഡി.സി.സി പ്രസിഡൻറ്​ രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍, ആര്‍.എസ്​.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍, യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയര്‍മാന്‍ കോലത്ത് വേണുഗോപാല്‍, ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ സി.പി. സുധീഷ്‌കുമാർ, ആര്‍.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്​റ്റിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.