ഇന്ധനവില പ്രതിഷേധ സമരം

പത്തനാപുരം: ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.എം. സാജുഖാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ ഹുനൈസ് പി.എം.ബി സാഹിബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പത്തനാപുരം മണ്ഡലം പ്രസിഡൻറ്​ ജെ.എല്‍ നസീർ മുഖ്യപ്രഭാഷണം നടത്തി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പ്രതിഷേധം കുന്നിക്കോട്: പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഓട്ടോകള്‍ നിരോധിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒാട്ടോ തൊഴിലാളി യൂനിയന്‍ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗം എം. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. യൂനിയന്‍ ഏരിയ സെക്രട്ടറി പൊടിമോന്‍, വഹാബ് കുന്നിക്കോട്, ഷാഫി, ​െഷെജു, അനില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.