അശാസ്ത്രീയമായ പാതനിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

കുന്നിക്കോട്: കൊല്ലം തിരുമംഗലം ദേശീയപാതയുടെ പച്ചില വളവ് ഭാഗത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന്​ ചൂണ്ടിക്കാട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറി​ൻെറ നേതൃത്വത്തില്‍ ജോലി തടഞ്ഞു. കോടികൾ മുടക്കിയാണ് ചേത്തടിമുതല്‍ കുന്നിക്കോടുവരെ സംരക്ഷണഭിത്തിയും ബാരിക്കേഡുകളും സ്ഥാപിക്കുന്നത്. പാതയിലെ അപകടമേഖലയായ പച്ചില വളവ് ഭാഗത്ത് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. സമീപത്തെ പള്ളിയിലേക്കും മദ്​റസയിലേക്കും കോളനിയിലേക്കും പോകുന്ന നിരവധിയാളുകള്‍ ഈ പാതയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ പാതയുടെ വശങ്ങളില്‍ വീതി കൂട്ടി നടപ്പാത നിർമിക്കണമെന്ന് ആദ്യം മുതല്‍തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, വീതി കൂട്ടാതെ ബാരിക്കേഡുകള്‍ നിർമിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്‌. പ്രതിഷേധത്തെതുടര്‍ന്ന് ദേശീയപാത അതോറിറ്റിയെ വിവരമറിയിച്ചു. അസിസ്​റ്റൻറ്​ എൻജിനീയറും ഓവർസിയറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളും വിളക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാഹുലും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. കാൽനടയാത്രക്കാർക്കും വലിയ വാഹനങ്ങള്‍ക്കും സൗകര്യപ്രദമായരീതിയില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.