ഫാമിങ്​ കോര്‍പറേഷന്‍ എസ്​റ്റേറ്റില്‍നിന്ന്​ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പത്തനാപുരം: സ്​റ്റേറ്റ് ഫാമിങ്​ കോർപറേഷ​ൻെറ റബർ എസ്​റ്റേറ്റിൽനിന്ന്​ കഞ്ചാവ്​ ചെടികൾ കണ്ടെത്തി. പാതിരിക്കൽ ചിതൽവെട്ടി ഭാഗത്തുള്ള കോര്‍പറേഷ​ൻെറ വള ഗോഡൗണിന് സമീപമാണ് നട്ടുവളർത്തിയ നിലയില്‍ രണ്ട്​ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എസ്​റ്റേറ്റിനുള്ളിൽ റബർ തൈകൾ പ്ലാൻറ്​ ചെയ്യുന്ന തൊഴിലാളികളാണ് വിവരം അറിയിച്ചത്​. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​ൻെറ നേതൃത്വത്തിലുള്ള സംഘം കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. ചെടികൾ കണ്ടെടുത്ത സ്ഥലത്തേക്ക് യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കി. എക്സൈസ് ഇൻസ്പെക്ടർ റ്റി. രാജീവ്, ഉണ്ണികൃഷ്ണപ്പിള്ള, നിതിൻ, പ്രസാദ്, അഭിലാഷ് വിഷ്ണു അജീഷ് ബാബു എന്നിവർ നേതൃത്വം നല്‍കി. പടം....ഫാമിങ്​ കോർപറേഷ​ൻെറ ചിതൽവെട്ടി എസ്​റ്റേറ്റില്‍നിന്ന്​ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.