കൊല്ലം: പ്രസവാനുകൂല്യ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, അംശാദായ വർധനക്കനുസരിച്ച് സര്‍ക്കാര്‍ വിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻെറ (എ.കെ.ടി.എ) നേതൃത്വത്തില്‍ തയ്യല്‍ തൊഴിലാളികള്‍ ഫെബ്രുവരി 11ന് സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍ക്ക് മുമ്പിൽ ധര്‍ണ നടത്തും. തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് അധിക പ്രസവധനസഹായം 49868 രൂപ നല്‍കാനുണ്ട്. പെന്‍ഷന്‍ കുടിശ്ശിക പതിനായിരത്തില്‍പരം അംഗങ്ങള്‍ക്ക് കിട്ടാനുണ്ടെന്നും ജനറൽ സെക്രട്ടറി എൻ.സി. ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുടുംബ പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനം പിന്‍വലിക്കണം. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. ജില്ല സെക്രട്ടറി ജി. സജീവൻ, ട്രഷറർ എസ്. പശുപാലൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അധ്യാപികമാർക്ക് വേതനമില്ല കൊല്ലം: കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടതിനെതുടർന്ന് എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അധ്യാപികമാർക്ക് വേതനമില്ല. കുട്ടികളുടെ ഫീസിനത്തിൽ കിട്ടിയിരുന്ന തുച്ഛമായ തുകയായിരുന്നു വരുമാനം. എന്നാൽ, സ്കൂളുകൾ തുറക്കാതിനെതുടർന്ന് ആ വരുമാനം നിലച്ചിരിക്കുകയാണെന്ന് എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ആൻഡ് ആയാസ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ 8000ത്തിൽ പരം അധ്യാപികമാരും ആയമാരുമാണുമുള്ളത്. സർക്കാർ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപികമാർക്കും ആയമാർക്കും സർക്കാറാണ് ഒാണറേറിയം നൽകുന്നത്. എയ്ഡഡ് സ്കൂളുകളിൽ പി.ടി.എയുടെ നേതൃത്വത്തിലാണ് പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അധ്യാപികമാർക്ക് സർക്കാർ ഒാണറേറിയം നൽകുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കൺവീനർ കുമാരിയമ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്. മഞ്ജു, മിലി.പി, സിന്ധുലേഖ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.