കാര്‍ഷികനയങ്ങള്‍ തിരുത്തണം -ഷിബു ബേബിജോണ്‍

(ചിത്രം) ചവറ: കാര്‍ഷികനിയമം തിരുത്തണമെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്ര​േട്ടറിയറ്റംഗം ഷിബു ബേബിജോണ്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശങ്കരമംഗലം മുതല്‍ കാവനാട് വരെ ആര്‍.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍ മാര്‍ച്ച് ശങ്കരമംഗലം ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വിഷ്ണുമോഹന്‍, ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സി.പി. സുധീഷ്‌കുമാര്‍, ആര്‍.വൈ.എഫ് ജില്ല പ്രസിഡൻറ് എസ്. ലാലു, ജസ്​റ്റിന്‍ ജോണ്‍, തുളസീധരന്‍പിള്ള, ഹാഷിം, ആര്‍. ശ്രീകുമാര്‍, ആര്‍. വൈശാഖ് എന്നിവര്‍ സംസാരിച്ചു. .....KL + KE... മത്സരവിജയികൾക്ക് സമ്മാനവിതരണം (ചിത്രം) കൊല്ലം: എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി 150ാം വാര്‍ഷികാചരണത്തി​ൻെറ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഏഴ് മേഖലകളായി തിരിച്ചാണ് സമ്മാനവിതരണം നടത്തിയത്. ജില്ലതല സമ്മാനദാനം എം.ഇ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ വിതരണം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി മുന്നൂറിലേറെ വിദ്യാര്‍ഥികളാണ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി മത്സരങ്ങളില്‍ പങ്കെടുത്തത്. ഓണ്‍ലൈനായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. 16ന് പന്മന എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 18ന് ചാത്തന്നൂര്‍ എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലും ​െവച്ച് വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണം നടത്തുമെന്ന് ജില്ല സെക്രട്ടറി കണ്ണനല്ലൂര്‍ നിസാം അറിയിച്ചു. ജെ. കമര്‍സമാന്‍, എം. ഷംസുദ്ദീന്‍, കെ. ഷാജഹാന്‍, ഹാഷിം കൊടിമേല്‍ക്കൊടി, എ.എ. സമദ്, എ. നൗഷാദ്, എ. ഷിഹാബ് എന്നിവര്‍ പങ്കെടുത്തു. കമലിൻെറ കോലം കത്തിച്ചു കൊല്ലം: ചലച്ചിത്ര അക്കാദമിയില്‍ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്തയച്ച അക്കാദമി ചെയര്‍മാന്‍ കമല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ല കമ്മിറ്റി പ്രകടനവും കോലം കത്തിക്കലും നടത്തി. ജില്ല പ്രസിഡൻറ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി അജിത്ത് ചോഴത്തില്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.