കോര്‍പറേഷനിലെ ഇ-ഗവേണൻസ് ഓഫിസ് പദ്ധതി; ഡേറ്റ ശേഖരണം നിര്‍ത്തി​വെക്കും

കൊല്ലം: ഇ-ഗവേണന്‍സ് ഓഫിസ് പദ്ധതിയുടെ ഭാഗമായുള്ള ഡേറ്റ ശേഖരണം നിര്‍ത്തിവെക്കാന്‍ കോർപറേഷൻ കൗൺസിൽ തീരുമാനം. കോവിഡിൻെറ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ആശങ്ക പരിഹരിക്കാൻ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടതനുസരിച്ചുമാണ് ഡേറ്റ ശേഖരണം നിര്‍ത്തി​െവച്ചതെന്ന് മേയര്‍ ഹണി ബെഞ്ചമിന്‍ പറഞ്ഞു. വ്യക്തിഗതവിവരം ഉള്‍പ്പെടെ ചോര്‍ത്തുന്ന വിവരശേഖരണം നിര്‍ത്തിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യസംസ്‌കരണ വിഷയത്തില്‍ വ്യക്തത വേണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടരുകയാണെന്ന്​ ബി.ജെ.പി അംഗം തൂവനാട്ട് സുരേഷ്‌കുമാര്‍ പറഞ്ഞു. എല്ലാ ഡിവിഷനുകളിലും ഒരുപോ​െല വികസനം എത്തിക്കാനായതും ഭരണമികവിന് നിരവധി പുരസ്‌കാരം കോര്‍പറേഷന് ലഭിച്ചതും നേട്ടങ്ങളാണെന്ന് മുൻ മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ എം.എ. സത്താര്‍, പി.ജെ. രാജേന്ദ്രന്‍, വിജയ ഫ്രാന്‍സിസ്, ജയന്‍, ഉദയ സുകുമാരന്‍, അനില്‍കുമാര്‍, അജിത്ത്, എസ്.ആര്‍. ബിന്ദു, ലൈലാകുമാരി, നിസാര്‍ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.