യുവാവിനെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി ഒരുവർഷത്തിന് ശേഷം അറസ്​റ്റിൽ

(ചിത്രം) കൊട്ടിയം: യുവാവിനെ ഗുരുതരമായി പരിക്കേൽപിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവി​ൻെറ ഭാഗമായി അറസ്​റ്റ്​ ചെയ്തു. ഒരുവർഷമായി ഒളിവിലായിരുന്ന മുഖത്തല കുറുമണ്ണ വലിയമാടത്തിൽ വടക്കതിൽ വീട്ടിൽ വിവേക് (24) ആണ് അറസ്​റ്റിലായത്. 2019 ജൂണിൽ വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തൃക്കോവിൽവട്ടം കുറുമണ്ണ സിന്ധു ഭവനിൽ അനിൽകുമാറിനെ ഇരുമ്പ് വടി കൊണ്ടു തലക്കടിച്ചും കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേൽപിച്ചും ഒളിവിൽ പോകുകയായിരുന്നു. കൊട്ടിയം പൊലീസ് സ്​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ചാത്തന്നൂർ എ.സിപി ഷൈനു തോമസി​ൻെറ മേൽനോട്ടത്തിൽ കൊട്ടിയം എസ്.ഐ സുജിത് ജി. നായരും സംഘവും ആണ് അറസ്​റ്റ്​ ചെയ്തത്. കൊട്ടിയം സ്​റ്റേഷൻ ചാർജ് വഹിക്കുന്ന കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാറി​ൻെറ നേതൃത്വത്തിൽ കൊട്ടിയം എസ്.ഐമാരായ സുജിത് ജി. നായർ, പ്രവീൺ, പ്ര​േബഷനറി എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ ശശിധരൻ പിള്ള, സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കൊല്ലം ജെ.എഫ്.എം.സി രണ്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർ.സി ബാങ്ക് ശതാബ്​ദി ആഘോഷം സമാപിച്ചു (ചിത്രം) മയ്യനാട്: മയ്യനാട് ആർ.സി ബാങ്കി​ൻെറ ശതാബ്​ദി ആഘോഷങ്ങളുടെ സമാപനം മന്ത്രി ജെ. മേഴ്സിക്ക​ുട്ടിയമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് നിർമിച്ച്​ നൽകിയ ആറ് വീടുകളുടെ താക്കോൽദാനം എം.എൽ.എ നിർവഹിച്ചു. മുൻ എം.പി പി. രാജേന്ദ്രൻ ചികിത്സ സഹായ വിതരണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ബാങ്ക് പ്രസിഡൻറ് എ. മാധവൻപിള്ള, മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷണൻ, മേയർ ഹണി ബഞ്ചമിൻ, ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ രാജീവ്, ശശിധരൻ, ജോയൻറ്​ രജിസ്​ട്രാർ ജലജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.